Newsperseconds.com

കോഴിക്കോട് ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 49 കാരന് ആറു വര്‍ഷം കഠിന തടവും 6000 രൂപ പിഴയും

Capture

കോഴിക്കോട് ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 49 കാരന് ആറു വര്‍ഷം കഠിന തടവും 6000 രൂപ പിഴയും. കോഴിക്കോട് ബാലുശ്ശേരി പൂനത്ത് എളേങ്ങള്‍ വീട്ടില്‍ മുഹമ്മദിനാ(49)ണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.

2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് വന്ന പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയെ പെട്ടെന്ന് കയറി പിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. ഭയന്ന കുട്ടി ഉടന്‍ തന്നെ വിവരം അച്ഛമ്മയോട് പറയുകയും തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

Share this Article

Leave a Comment