Newsperseconds.com

അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു, പക്ഷേ അവിടെ ഇട്ടുപോരാന്‍ മനസ്സ് വന്നില്ല; കൂടെ നിന്നവര്‍ക്കെല്ലാം നന്ദി; സഹോദരി അഞ്ജു

Untitled 1

കോഴിക്കോട്: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് നന്ദി അറിയിച്ച് സഹോദരി അഞ്ജു. അര്‍ജുന്‍ തിരിച്ച് വരില്ലെന്ന് ഉറപ്പായിരുന്നു. ആദ്യത്തെ ഒന്നു രണ്ടാഴ്ച്ചക്ക് ശേഷം തന്നെ അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് മനസ്സിലായിരുന്നു. പക്ഷേ അവിടെ ഇട്ടുപോരാന്‍ മനസ്സ് വന്നില്ല. അര്‍ജുനെ തിരികെ തന്ന കര്‍ണ്ണാടക സര്‍ക്കാരിന് നന്ദിയെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് മാസത്തോളമായി പല അവസ്ഥകളിലൂടെയാണ് ഞങ്ങളുടെ കുടുംബം കടന്നു പോയത്. അര്‍ജുനെ കണ്ടെത്താന്‍ ലോറി ഡ്രൈവര്‍ മനാഫ് കൂടെ നിന്നു. മനാഫിനൊപ്പം മുബീനും ഉണ്ട്. അര്‍ജുനെ മറക്കാന്‍ കഴിയില്ല. കുട്ടന്‍ കൂടെയില്ല. അവിടെ ഇട്ടുപോരാന്‍ പറ്റില്ലായിരുന്നുവെന്നും അഞ്ജു പറഞ്ഞു. ആദ്യം മുതല്‍ ഇതുവരെ കൂടെ നിന്നവര്‍ക്ക് നന്ദി. ഡ്രഡ്ജിംഗ് സംവിധാനം എത്തിക്കാന്‍ ശ്രമിച്ച് അര്‍ജുനെ തിരികെ തന്ന കര്‍ണ്ണാടക സര്‍ക്കാരിനും അഞ്ജു നന്ദി അറിയിച്ചു.

വ്യാജ വാര്‍ത്തകളുമായി ഒരുപാട് വിഷമിപ്പിച്ചു. ബര്‍ത്ത്ഡേ പാര്‍ട്ടി നടത്തിയെന്ന നിലയില്‍ യൂട്യൂബ് ചാനലുകള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. രണ്ടാംഘട്ട തിരച്ചില്‍ നിര്‍ത്തിയപ്പോള്‍ വലിയ പ്രതിസന്ധിയായിരുന്നു, അഞ്ജു പറഞ്ഞു.

Share this Article

Leave a Comment