മലപ്പുറം: മലപ്പുറം ഊര്ക്കടവില് ഫ്രിഡ്ജ് എസി റിപ്പയറിംഗ് കടയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഊര്‍ക്കടവ് സ്വദേശി അബ്ദുള്‍ റഷീദ്(40)ആണ് മരിച്ചത്. ഇന്ന് രാവിലെ മലപ്പുറം വിരിപ്പാടം എന്ന സ്ഥലത്താണ് അപകടം നടന്നത്.
ഫ്രിഡ്ജ് റിപ്പയറിംഗിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അബ്ദുള്‍ റഷീദിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.