ഹൈദരാബാദ്: ചെന്നൈ-ഹൈദരാബാദ് ചാര്‍മിനാര്‍ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ ഹൈദരാബാദ് ഡെക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം തെറ്റി. അപകടത്തെ തുടര്‍ന്ന് ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റതായി മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ വേഗത്തിലായിരുന്നുവെന്നും എസ്2, എസ്3, എസ്6 എന്നീ മൂന്ന് കോച്ചുകള്‍ പാളം തെറ്റാന്‍ കാരണമായ അവസാന പോയിന്റിനെ മറികടക്കുകയായിരുന്നുവെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിക്കേറ്റ യാത്രക്കാര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.