Newsperseconds.com

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി പങ്കെടുക്കും

Untitled Design (41)

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി പങ്കെടുക്കും. വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അലോക് കുമാറും, ആർ എസ് എസ് നേതാക്കളായ കൃഷ്ണ ഗോപാൽ, രാം ലാൽ എന്നിവർ കഴിഞ്ഞ ദിവസം ചടങ്ങിനുള്ള ക്ഷണ പത്രിക അദ്വാനിക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷ്ഠാ ചടങ്ങിൽ എൽകെ അദ്വാനി പങ്കെടുക്കുമെന്ന കാര്യം സ്തിരീകരിച്ചത്.

മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും, ചടങ്ങിൽ പങ്കെടുക്കില്ല എന്നും,ഇരുവരുടെയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചതായി രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, രാമക്ഷേത്ര നിർമ്മാണത്തിനായി പ്രചാരണം ആരംഭിച്ച മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്നതിൽ ബിജെപിയ്ക്ക് ഉള്ളിൽ നിന്നു തന്നെ എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഇവരെ ക്ഷണിച്ചത്.

Share this Article

Leave a Comment