Newsperseconds.com

നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസ്; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കൊലപാതകം ആസൂത്രിതം

Capture

പനാജി: ഗോവയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. ശ്വാസം മുട്ടിച്ച് കൊന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞിനെ ഹോട്ടലില്‍ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം സ്യൂട്ട്കേസിലാക്കി രക്ഷപ്പെടുന്നതിനിടെയാണ് പോലീസ് സൂചന സേത്തിനെ പിടികൂടിയത്.
സുചന രണ്ട് രാത്രികള്‍ ചെലവഴിച്ച നോര്‍ത്ത് ഗോവ പ്രോപ്പര്‍ട്ടിയിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രണ്ട് ഒഴിഞ്ഞ കഫ് സിറപ്പിന്റെ കുപ്പി പോലീസ് കണ്ടെത്തി.

കുട്ടിയെ കൈകള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതായി തോന്നുന്നില്ല. തലയണ ഉപയോഗിച്ചോ അല്ലെങ്കില്‍ മറ്റെന്തോ വസ്തുക്കള്‍ വെച്ചോ ആണ് കൊലപ്പെടുത്തിയത്. അറസ്റ്റിലാകുന്നതിന് മുമ്പ് ഗോവയില്‍ നിന്ന് ബെംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ വാടകയ്ക്കെടുത്ത ടാക്സിയുടെ ഡിക്കിയിലാണ് മകന്റെ മൃതദേഹം ഒളിപ്പിച്ചത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലും രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും ജോലി ചെയ്തതിന് ശേഷം 2020-ല്‍ ബെംഗളൂരു ആസ്ഥാനമായുള്ള ദി മൈന്‍ഡ്ഫുള്‍ എഐ എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് സൂചനസേത്ത്.

Share this Article

Leave a Comment