ഗുവാഹത്തി: കോണ്‍ഗ്രസ് അനുമതി തേടിയാല്‍ ഭാരത് ജോഡോ ന്യായ് യാത്ര നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. എന്നാല്‍ അസമില്‍ യാത്ര നടത്താന്‍ കോണ്‍ഗ്രസ് അനുമതി തേടുന്നതിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയും മറ്റ് ഉന്നത കോണ്‍ഗ്രസ് നേതാക്കളും നയിക്കുന്ന യാത്ര ജനുവരി 14 ന് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം ജനുവരി 18 ന് അസമില്‍ എത്തും. എട്ട് ദിവസത്തെ അസം യാത്ര ജനുവരി 25 വരെ തുടരും. സംസ്ഥാനത്തെ 17 ജില്ലകള്‍ ഉള്‍ക്കൊള്ളിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എല്ലാ വിനോദ സഞ്ചാരികള്‍ക്കും സ്വാഗതം, ടൂറിസ്റ്റുകളെ ഒരിക്കലും തടയാറില്ലെന്ന് പറഞ്ഞ അസം മുഖ്യമന്ത്രി യാത്രക്ക് അനുമതി നിഷേധിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം തള്ളിക്കളഞ്ഞു
യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് ഹിമന്ത ശര്‍മ്മ പറഞ്ഞു.