ന്യൂഡല്‍ഹി: കൊവിഡ്-19 സബ് വേരിയന്റ് ജെഎന്‍.1 കേസുകളുടെ എണ്ണം 1,000 കവിഞ്ഞു. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് (189), മഹാരാഷ്ട്ര (170), കേരളം (154) , ഗോവ (90), തമിഴ്‌നാട് (88), ഗുജറാത്ത് (76) എന്നിങ്ങനെയാണ് കേസുകളാണ് രേഖപ്പെടുത്തിയത്.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കും ജെഎന്‍.1 സബ് വേരിയന്റ് കണ്ടെത്തിയതിനും ഇടയില്‍ നിരന്തരമായ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (എസ്ആര്‍ഐ) എന്നിവയുടെ ജില്ല തിരിച്ചുള്ള കേസുകള്‍ പതിവായി നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.