ചണ്ഡീഗഡ്: ജനുവരി 2 ന് ഗുരുഗ്രാമിലെ ഹോട്ടലില്‍ വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹൂജയുടെ മൃതദേഹം ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ കനാലില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് ശനിയാഴ്ച അറിയിച്ചു.
തോഹാനയിലെ ഭക്രാ കനാലിന്റെ അനുബന്ധ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ഗുരുഗ്രാം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ (ക്രൈം) വരുണ്‍ കുമാര്‍ ദാഹിയ പറഞ്ഞു.
ജനുവരി 2 നാണ് ഗുരുഗ്രാമിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പഹുജ (27) വെടിയേറ്റ് മരിച്ചത്. ഹോട്ടല്‍ ഉടമയുടെ അശ്ലീല ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതിന്റെ പേരിലാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.