Newsperseconds.com

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭ അത്രെ അന്തരിച്ചു

Untitled Design (87)

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ശനിയാഴ്ച രാവിലെ പുനൈയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

ഹൃദായാഘതത്തെ തുടർന്ന് ഉടൻ തന്നെ കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ പ്രഭാ അത്രെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

1932 സെപ്തംബർ 13ന് ജനിച്ച അത്രെ ശാസ്ത്രീയ സംഗീതജ്ഞ എന്നതിലുപരി, ഗവേഷക, എഴുത്തുകാരി എന്നീ നിലകളിലും ശ്രദ്ധേയയായിരുന്നു. ശാസ്ത്ര-നിയമ ബിരുദധാരിയായിരുന്ന പ്രഭാ അത്രെ സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ കിരാന ഖരാനയെ പ്രതിനീധികരിച്ച പ്രഭ അത്രെയെ രാജ്യം പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

Share this Article

Leave a Comment