Newsperseconds.com

ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു

Untitled Design (88)

രാജ്യത്തെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയർന്നു. എന്നാൽ അദ്ദേഹം ഇത് നിരസിച്ചതായാണ് റിപ്പോർട്ട്.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും ഇക്കാര്യം അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇരുവരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷഐക്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും സീറ്റ് പങ്കിടുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും യോഗത്തിൽ ചര്‍ച്ചയായി. സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും. അന്തിമ തീരുമാനമാനത്തിലെത്തിയിരുന്നില്ല. ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുപാർട്ടി നേതാക്കാളും.

Share this Article

Leave a Comment