റായ്പൂര്‍: മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്‍ക്കത്ത സ്വദേശി നിതിന്‍ ടിബ്രേവാള്‍, റായ്പൂര്‍ ആസ്ഥാനമായുള്ള അമിത് അഗര്‍വാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കസ്റ്റഡിയിലെടുത്ത് വെള്ളിയാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കിയതായി ഇഡി അഭിഭാഷകന്‍ സൗരഭ് പാണ്ഡെ പറഞ്ഞു.
മഹാദേവ് ആപ്പിന്റെ പങ്കാളി കൂടിയായ പ്രതി അനില്‍ കുമാര്‍ അഗര്‍വാളിന്റെ സഹോദരനാണ് അമിത് അഗര്‍വാള്‍.