ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്. ദൃശ്യപരിധി 50 മീറ്ററായി കുറഞ്ഞു. റോഡ്, ട്രെയിൻ വ്യോമഗതാഗത്തെ മൂടൽമഞ്ഞ് ബാധിച്ചുതിനാൽ ഡൽഹി വിമാനത്താവളത്തിൽ രാവിലെ 5.30 മുതൽ ദൃശ്യ പരിധി പൂജ്യം മീറ്റർ ആണ്. അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉത്തരേന്ത്യയില്‍ 2023 ഡിസംബര്‍ 30-ന് തുടങ്ങിയ അതിശൈത്യം ഇപ്പോഴും തുടരുകയാണ്. തണുപ്പ് കൂടിയതോടെ വായു മലിനീകരണവും രൂക്ഷമായി. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണു നടപടി. റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.