കോൺഗ്രസ് വിട്ടത്തിന് പിന്നാലെ ശിവസേനയിൽ ചേർന്ന് മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ. കാവി പതാക സമ്മാനിച്ചാണ് ഏകനാഥ് ഷിൻഡെ ദിയോറയെ സ്വീകരിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന മുൻ കോൺഗ്രസ് നേതാവിനെ ഇരുകയ്യും നീട്ടി ശിവസേനയിലേക്ക് സ്വാഗതം ചെയ്യുമെന്ന് നേരത്തെ ഷിൻഡെ തന്നെ വ്യക്തമാക്കിയിരുന്നു. മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു ഷിൻഡെയുടെ പ്രതികരണം.
ഇന്നു രാവിലെയാണ് 55 വർഷം നീണ്ട കോൺഗ്രസുമൊത്തുള്ള യാത്ര അവസാനിപ്പിക്കുന്നതായി ദിയോറ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അദ്ധ്യായമാണിതന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഇന്ന് രാജിവച്ചുവെന്നും ദിയോറ പറഞ്ഞു. എല്ലാ നേതാക്കളോടും കാര്യകർത്താക്കളോടും സ്‌നേഹം മാത്രം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.