Newsperseconds.com

ഭാരത് ജോഡോ ന്യായ് യാത്ര, ഇന്ന് രണ്ടാം ദിനം; രാവിലെ 8 മണിക്ക് ഇംഫാലിൽ നിന്നും ആരംഭിക്കും

Untitled Design (2)

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനം. രാവിലെ 8 മണിക്ക് മണിപ്പൂരിലെ ഇംഫാലിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. യാത്ര കടന്നുപോകുന്നത് കലാപബാധിത മേഖലകളിലൂടെയാണ്. നാഗാലാൻഡിലാണ് ഇന്നത്തെ സമാപനം. രാഹുൽ ഗാന്ധി വൈകിട്ടോടെ നാഗാലാൻഡിൽ എത്തും.

ഇന്നലെ മണിപ്പൂരിലെ ഥൗബലിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു. മണിപ്പൂരിലെ സാഹചര്യം സൂചിപ്പിച്ച് നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനത്തോടെയാണ് രാഹുലും ഖർഗെയും യാത്രക്ക് തുടക്കമിട്ടത്. അതിരൂക്ഷമായ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയുമാണ് രാജ്യം നേരിടുന്നത്. പിന്നാക്ക വിഭാഗങ്ങളുടെയെല്ലാം ശബ്ദം നഷ്ടമായിരിക്കുന്നു. ഈ വിഷയങ്ങൾ യാത്രയിൽ ഉയർത്തിക്കാട്ടും. ദുരിതം നേരിടുന്ന പിന്നോക്ക വിഭാഗങ്ങൾക്കെല്ലാമായാണ് ന്യായ് യാത്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Share this Article

Leave a Comment