Newsperseconds.com

അയോധ്യയിൽ ഭൂമി വാങ്ങി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ

Untitled Design (16)

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ അയോധ്യയിലെ 7 സ്റ്റാർ എൻക്ലേവിൽ വസ്തു വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായുള്ള ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ എന്ന ഡെവലപ്പർമാരിൽ നിന്നാണ് വസ്തു വാങ്ങിയത്. വസ്തുവില്‍ ഏകദേശം 10,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വീട് നിർമ്മിക്കുന്നതായും പ്ലോട്ടിന് 14.5 കോടി രൂപ വില വരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘അയോധ്യയുടെ ആത്മാവിലേക്കുള്ള ഒരു ഹൃദയസ്പർശിയായ യാത്രയുടെ തുടക്കമാണിത്. എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോധ്യയെന്നും ആ നഗരത്തില്‍ ഈ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിർമ്മിക്കാൻ ഞാൻ കാത്തിരിക്കുകയാണ്’, എന്നാണ് അമിതാഭ് ബച്ചൻ പറഞ്ഞത്.

ഈ പ്രോജക്ടിൽ നിക്ഷേപിക്കുന്ന ആദ്യ വ്യക്തിയാണ് അമിതാഭ് ബച്ചൻ. ആദ്യ പൗരനായി അമിതാഭ് ബച്ചനെ വരവേൽക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ ചെയർമാനായ അഭിനന്ദൻ ലോധ പറഞ്ഞത്. ജനുവരി 22-നാണ് ഔദ്യോഗികമായ ലോഞ്ച് നടക്കുക. ഈ പദ്ധതി 2028 മാർച്ചോടെ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെവലപ്പർമാർ പറയുന്നു.

Share this Article

Leave a Comment