ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈഎസ് ശർമ്മിള ചുമതലയേറ്റു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും നിലവിൽ തെലങ്കാന മുഖ്യമന്ത്രിയായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് വൈഎസ് ശർമ്മിള.
ഈ മാസം നാലിനാണ് വൈഎസ് ശർമ്മിള കോൺഗ്രസിൽ ചേർന്നത്. വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടായിരുന്നു ശർമ്മിളയുടെ കോൺഗ്രസിൽ ചേർന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രുദ്രരാജുവിനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയെന്നും കെസി വേണുഗോപാൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടിയാണ് കോൺഗ്രസെന്നും ഇന്ത്യയുടെ യഥാർത്ഥ സംസ്കാരം ഉയർത്തിപ്പിടിച്ചതും ഇന്ത്യ മഹാരാജ്യത്തിന് അടിത്തറയിട്ടതും കോൺഗ്രസാണെന്നും വൈഎസ് ശർമ്മിള പറഞ്ഞു.