പോലീസ് ഉദ്യോഗസ്ഥന്‍ ചിങ്ങം ആനന്ദ് കുമാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മണിപ്പൂരിലെ മോറെ പട്ടണത്തില്‍ നിന്ന് ബിജെപി നേതാവ് അറസ്റ്റില്‍. പാര്‍ട്ടിയുടെ ട്രഷറര്‍ (തെങ്നൗപല്‍ മണ്ഡല്‍) ഹേംഖോലാല്‍ മേറ്റിനെ (36)യാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത ഉടന്‍ പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മണിപ്പൂരിലെ ബിജെപിയുടെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് എന്‍ നിംബസ് സിംഗ് പറഞ്ഞു.
മേറ്റ് കെ മൗല്‍സാംഗ് ഗ്രാമത്തിന്റെ തലവനും മേറ്റ് ട്രൈബ് യൂണിയന്റെ (എംടിയു) ഫിനാന്‍സ് സെക്രട്ടറിയുമാണ്.