Newsperseconds.com

ശ്ലോകം ചൊല്ലുന്നതിലെ അഭിപ്രായ വ്യത്യാസം; കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മില്‍ ക്ഷേത്രത്തില്‍ സംഘര്‍ഷം

Capture

തമിഴ്‌നാട് കാഞ്ചീപുരത്ത് ശ്ലോകം ചൊല്ലുന്നതിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംഘര്‍ഷം. ബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. സംസ്‌കൃതം പിന്തുടരുന്ന ഉത്തരേന്ത്യന്‍ വിഭാഗവും തമിഴ് പിന്തുടരുന്ന വിഭാഗവും കാഞ്ചീപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ വെച്ച് ഏറ്റുമുട്ടുകയായിരുന്നു.

പ്രത്യേക പൂജകള്‍ നടക്കുന്ന മിക്ക സമയങ്ങളിലും തര്‍ക്കം ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ആദ്യം ശ്ലോകം ചൊല്ലേണ്ടത് ഏത് ഭാഷയിലാണ് എന്നതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. രണ്ട് കൂട്ടരും വിട്ടുകൊടുക്കാതെ വാക്കുതര്‍ക്കം വലിയ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. പിന്നീട് ആളുകള്‍ ഇരുവിഭാഗത്തെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share this Article

Leave a Comment