തീര്‍ഥഹള്ളി: നവവധുവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷമിത എന്ന 24 കാരിയായ പെണ്‍കുട്ടിയെയാണ് മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസം മാത്രമേ ആയിട്ടുള്ളു.
ഷമിത ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ദസനകോടി സ്വദേശിയെ വിവാഹം കഴിച്ചത്. യുവാവ് ഒരു ഐടി കമ്പനിയില്‍ വര്‍ക്ക് ചെയ്യുകയാണ്. വീട്ടമ്മയായ ഷമിത അവളുടെ ഭര്‍ത്താവിന്റെ അമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്.
ഷമിത രാവിലെ എഴുന്നേല്‍ക്കാതെ വന്നതോടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് കണ്ടെത്തിയ മരണക്കുറിപ്പില്‍ ആരോഗ്യപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഷമിതയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.