ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ താന്‍ പ്രതിയല്ലെങ്കില്‍ പിന്നെന്തിനാണ് തുടര്‍ച്ചയായി സമന്‍സ് അയച്ചതെന്ന് ചോദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇഡിക്ക് മറുപടി നല്‍കി. കെജ്രിവാള്‍ പ്രതിയല്ലെന്നും എങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇഡി നിര്‍ദ്ദേശിച്ചിരുന്നു. ഹാജരാകണമെന്ന നിര്‍ദ്ദേശം നാലാം തവണയും കെജ്രിവാള്‍ തള്ളുകയായിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. തങ്ങളുടെ നേതാക്കള്‍ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നും എഎപി പറഞ്ഞു.