ന്യൂഡല്‍ഹി: മുന്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയതല്ല, ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി സ്വന്തം നിലയ്ക്ക് ഒഴിഞ്ഞതായി മൊയ്ത്രയുടെ അഭിഭാഷകന്‍ അവകാശപ്പെട്ടു. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നോട്ടീസിനെതിരെ മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.ചൊവ്വാഴ്ചയായിരുന്നു വസതി ഒഴിയാനുളള അവസാന തീയതി.
മഹുവ മൊയ്ത്രയുടെ ടെലിഗ്രാഫ് ലെയ്നിലെ 9ആ നമ്പര്‍ വീട് അധികാരികള്‍ എത്തുന്നതിന് മുമ്പ് രാവിലെ 10 മണിക്ക് ഒഴിഞ്ഞു. ഒഴിപ്പിക്കലൊന്നും നടന്നിട്ടില്ല, മൊയ്ത്രയുടെ അഭിഭാഷകന്‍ ഷദന്‍ ഫറസത്ത് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വസതിയുടെ നിയന്ത്രണം ഇപ്പോള്‍ ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.