ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന തയ്യാറെടുപ്പുകളുമായും ആഘോഷങ്ങളുമായും ബന്ധപ്പെട്ട് ജനുവരി 26 വരെ എല്ലാ ദിവസവും രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ വരവും പുറപ്പെടലും ഉണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) പുറപ്പെടുവിച്ച നോട്ടം പരിഷ്‌കരിച്ചു. നേരത്തെ, ചില ഒഴിവാക്കലുകളോടെ നോണ്‍-ഷെഡ്യൂള്‍ഡ് ഫ്‌ലൈറ്റുകള്‍ക്ക് മാത്രമായിരുന്നു നിയന്ത്രണങ്ങള്‍.
ജനുവരി 19 മുതല്‍ 26 വരെ രാവിലെ 10.20 മുതല്‍ 12.45 വരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളൊന്നും എത്തുകയോ പുറപ്പെടുകയോ ചെയ്യില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.