Newsperseconds.com

വ്യാജ വിസ കേസ്; ബെംഗളൂരു വിമാനത്താവളത്തില്‍ ഒരാളെ പോലീസ് പിടികൂടി

Capture

ന്യൂഡല്‍ഹി: വ്യാജ പാസ്പോര്‍ട്ട് വിസ റാക്കറ്റുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ഒരാളെ പോലീസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ സാദിഖുള്ള ബെയ്ഗിനെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് അവര്‍ പറഞ്ഞു.

പഞ്ചാബിലെ ലുധിയാനയില്‍ വ്യാജ വിസ കേസില്‍ ബെയ്ഗിന്റെ പേര് ഉയര്‍ന്നതിനെത്തുടര്‍ന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയില്‍ ഇറങ്ങിയ ഉടന്‍ തന്നെ ബംഗളൂരു എയര്‍പോര്‍ട്ട് ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തു.

Share this Article

Leave a Comment