ന്യൂഡല്‍ഹി: ശ്രീരാമമന്ദിര്‍ അയോധ്യാ പ്രസാദ് എന്ന പേരില്‍ മധുരപലഹാരങ്ങള്‍ വിറ്റതിന് ആമസോണിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. വഞ്ചനാപരമായ കച്ചവടം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ഉദ്ഘാടനം ചെയ്യപ്പെടാത്ത രാമക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രസാദത്തിന്റെ മറവില്‍ ആമസോണ്‍ മധുരപലഹാരങ്ങള്‍ വിറ്റഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നല്‍കിയ പരാതിയിലാണ് നടപടി.
ഏഴ് ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം കമ്പനിക്കെതിരെ ആവശ്യമായ നടപടികള്‍ ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. അതേ സമയം, ഇത്തരം കാര്യങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ സവിശേഷതകളെ കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്ന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) പറഞ്ഞു.