നാളെ നടക്കാന്‍ പോകുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി ജാതിമതഭേദമന്യേ എല്ലാവരും കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുന്നു. പ്രതിഷ്ഠാ ചടങ്ങിന് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണയജ്ഞം നടക്കുകയാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവന്‍ ആഘോഷത്തിന്റെ നിറവില്‍ എത്തിച്ചിരിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു.
പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളില്‍ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ആദികേശവ പെരുമാള്‍ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു ഖുശ്ബു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം രാജ്യത്തെ ഒരുമയിലേക്ക് നയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.