Newsperseconds.com

‘ഞെട്ടിപ്പോയി, ഇത് ഞാനല്ല’;ഡീപ് ഫെയ്ക്ക് വീഡിയോക്ക് ഇരയായി നോറ ഫത്തേഹിയും

Capture

ഡീപ് ഫെയ്ക്ക് വീഡിയോക്ക് ഇരയായി ബോളിവുഡിലേയും തെന്നിന്ത്യയിലേയും നടിമാര്‍. രശ്മിക മന്ദാന, കത്രീന കൈഫ്, ആലിയ ഭട്ട് തുടങ്ങി ഇപ്പോള്‍ നോറ ഫത്തേഹിയും ഡീപ് ഫേക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്.

ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയായ ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് നോറാ ഫത്തേഹി. ഒരു ഫാഷന്‍ ബ്രാന്‍ഡിനെ അംഗീകരിക്കുന്ന ഒരു വീഡിയോ നോറ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിട്ടു. ഇത് താന്‍ അല്ലെന്നും കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും നോറ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്.

Share this Article

Leave a Comment