അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസ നേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാകുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികൾക്കും ആദരമർപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഭഗവാൻ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകാൻ പോവുകയാണ്. അതിശയകരമായ, അവിസ്മരണീയവുമായ നിമിഷമാണ് വന്നു ചേർന്നു കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് വരുന്ന രാമഭക്തരുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇന്ന് സഫലമാകാൻ പോകുന്നത്. വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാക്കപ്പെടുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികളായ മഹന്ത് അവൈദ്യനാഥ്, മഹന്ത് ദിഗ്വിജയ്‌നാഥിനും ആദരമർപ്പിക്കുകയാണെന്നും” യോഗി ആദിത്യനാഥ് കുറിച്ചു.