അയോധ്യയില്‍ രാമക്ഷേത്ത്രതില്‍ പ്രാണപ്രതിഷ്ഠ നടത്തിയതിന് ശേഷം വ്രതം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 11 ദിവസം നീണ്ടു നിന്ന വ്രതമാണ് അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ് ഗിരി മഹാരാജ് പാല്‍ ചേര്‍ത്ത് പൂജിച്ച മധുരപാനീയം ( ചരണാമൃതം ) പ്രധാനമന്ത്രിയ്ക്ക് നല്‍കി.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ മുഖ്യ യജമാന സ്ഥാനം വഹിച്ച നരേന്ദ്രമോദി കഴിഞ്ഞ 11 വ്രതത്തിലായിരുന്നു. ജനുവരി 12 നാണ് മോദി വ്രതം ആരംഭിച്ചത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനവേളയില്‍ നരേന്ദ്രമോദിയുടെ വ്രതവും, ഭക്ഷണക്രമവുമെല്ലാം വാര്‍ത്തയായിരുന്നു. രാത്രി പപ്പായയും പൈനാപ്പിളും മാത്രമാണ് മോദി കഴിച്ചത്. നിലത്ത് കിടന്നുറങ്ങി. രാവിലെ കരിക്കിന്‍ വെള്ളം മാത്രം കുടിച്ചാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ ദര്‍ശനത്തിനായി പോയിരുന്നത്.
അതേസമയം, അയോധ്യയിലേക്ക് എത്താൻ വെെകിയതിന് രാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ശേഷം ജനങ്ങളെ അഭിസംഭബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിൽ ശ്രീരാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിർമ്മാണം ചരിത്രത്തിലെ നാഴികക്കല്ലാണ്. രാമൻ ടെന്റിൽ നിന്ന് ദിവ്യമന്ദിരത്തിലേക്കാണ് എത്തിയിരിക്കുന്നത്.
ഒരു തീയതി എന്നതിനപ്പുറം പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. ഭാരതത്തിന്റെ നീതി വ്യവസ്‌ഥ രാമന് നീതി നൽകി. അടിമത്തത്തിന്റെ മാനസികാവസ്ഥ വെടിഞ്ഞ് രാജ്യം സ്വാഭാവിമാനം വീണ്ടെടുത്തു. ഇനിയുള്ള എല്ലാ കാലവും ഈ ദിവസം രാജ്യം ഓർത്തുവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃപ്രയാർ രാമക്ഷേത്രത്തേയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. രാമ നിർദേശമനുസരിച്ചാണ് ക്ഷേത്രങ്ങൾ കണ്ടത്. സാഗരം മുതൽ സരയു വരെ സന്ദർശിക്കാൻ രാമൻ തനിക്ക് അവസരം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.