Newsperseconds.com

രാമക്ഷേത്ര പരിപാടിക്ക് പിന്നാലെ പ്രധാനമന്ത്രി മോദിയുടെ വന്‍ തീരുമാനം; 1 കോടി വീടുകളില്‍ സോളാര്‍ പാനലുകള്‍

Capture

സൗരോര്‍ജത്തിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയായ ‘പ്രധാനമന്ത്രി സൂര്യദയ യോജന’ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ അധ്യക്ഷത വഹിച്ച് അയോധ്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്.

ലോകത്തിലെ എല്ലാ ഭക്തജനങ്ങള്‍ക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് എപ്പോഴും ഊര്‍ജ്ജം ലഭിക്കുന്നു. ഇന്ന്, അയോധ്യയിലെ സമര്‍പ്പണത്തിന്റെ ശുഭ മുഹൂര്‍ത്തത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ സ്വന്തമായി സോളാര്‍ റൂഫ് ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്ന എന്റെ പ്രമേയം കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.

അയോധ്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാന്‍ എടുത്ത ആദ്യ തീരുമാനം 1 കോടി വീടുകളില്‍ റൂഫ്ടോപ്പ് സോളാര്‍ സ്ഥാപിക്കുക എന്നതാണ്. നമ്മുടെ സര്‍ക്കാര്‍ ”പ്രധാനമന്ത്രി സൂര്യോദയ യോജന”എന്ന പദ്ധതി ആരംഭിക്കും. ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയ്ക്കുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment