Newsperseconds.com

കേന്ദ്ര സർക്കാരിനെതിരെയുള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തിലുള്ള സമരത്തിലേക്ക് എം.​കെ. സ്റ്റാ​ലി​നെ ക്ഷണിച്ച് പിണറായി വിജയൻ

Untitled Design (87)

മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഡ​ൽ​ഹി​യി​ൽ ഫെ​ബ്രു​വ​രി 8ന് ​ന​ട​ത്തു​ന്ന സ​മ​ര​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ക്ഷ​ണി​ച്ച് പിണറായി വിജയൻ. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യും പ്ര​തി​കാ​ര ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് നടത്തുന്ന സമരത്തിലേക്കുള്ള ക്ഷ​ണ​പ​ത്രം വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് ചെ​ന്നൈ​യി​ലെ​ത്തി സ്റ്റാ​ലി​ന് കൈ​മാ​റി. സം​സ്ഥാ​ന​ങ്ങ​ളെ ഞെ​രു​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തെ യോ​ജി​ച്ച് എ​തി​ർ​ക്കേ​ണ്ട​താ​ണെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ബി​ജെ​പി ഇ​ത​ര സ​ർ​ക്കാ​രു​ക​ൾ ഭ​രി​ക്കു​ന്ന എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളോ​ടും വി​വേ​ച​ന ന​യ​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന് കി​ട്ടേ​ണ്ട വി​ഹി​തം കേ​ന്ദ്രം ത​ട​ഞ്ഞു​വ​യ്ക്കു​ന്നു. പ​ദ്ധ​തി വി​ഹി​ത​വും നി​കു​തി​വി​ഹി​ത​വും റ​വ​ന്യൂ ക​മ്മി കു​റ​യ്ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു. വാ​യ്പ​യെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​വും നി​ഷേ​ധി​ക്കു​ന്നു. തുടങ്ങിയവയുടെ പരിഹാരമാണ് സമരത്തിന്റെ ലക്ഷ്യം. ത​മി​ഴ്നാ​ട് ധ​ന​മ​ന്ത്രി ത​ങ്കം തെ​ന്ന​ര​സ്, ത​മി​ഴ്നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി ശി​വ​ദാ​സ് മീ​ണ എ​ന്നി​വ​രും ചർച്ചയിൽ പ​ങ്കെ​ടു​ത്തു.

 

Share this Article

Leave a Comment