കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ 4 മാസം പ്രായമുള്ള കുട്ടിയെ ബസിലെ യാത്രക്കാരിയെ ഏല്‍പ്പിച്ച് അമ്മ ഇറങ്ങിപ്പോയി. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്. കുടുംബപ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതായാണ് വിവരം. പോലീസുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അച്ഛനെ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അറിയാതെയാണ് കുഞ്ഞുമായി യുവതി വീടുവിട്ടിറങ്ങിയത്. പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ സ്വീകരിക്കാന്‍ പിന്നീട് അച്ഛന് എത്തുകയായിരുന്നു.
തിരക്കേറിയ സ്വകാര്യ ബസിലേക്ക് കയറിയ യുവതി കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തിയിട്ടും കുഞ്ഞിനെ എടുക്കാന്‍ അമ്മ വരാത്തതിനെ തുടര്‍ന്നാണ് യാത്രക്കാരി തിരക്കിയത്. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. പിന്നീട് യാത്രക്കാരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.