Newsperseconds.com

ഉത്തരേന്ത്യയില്‍ അടുത്ത നാല് ദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞ്; ശീതകാറ്റിന് സാധ്യത; നാല് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

Capture

ഉത്തരേന്ത്യയില്‍ അടുത്ത 4 ദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 2 ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ അതിരൂക്ഷമമായ തണുപ്പ് തുടരുമെന്നും അതിന് ശേഷം തീവ്രത കുറയുമെന്നും ഐഎംഡി പ്രവചിച്ചു.

ജനുവരി 25 മുതല്‍ 28 വരെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയില്‍ നേരിയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജനുവരി 24 ന് ശീതക്കാറ്റിനെ കുറിച്ച് കാലാവസ്ഥാ ഏജന്‍സി ‘റെഡ് അലര്‍ട്ടും’ ജനുവരി 25 മുതല്‍ 27 വരെ ‘ഓറഞ്ച് അലര്‍ട്ടും’ പുറപ്പെടുവിച്ചു.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 150 ലധികം വിമാനങ്ങള്‍ വൈകി. ഇത്തവണ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള നിയന്ത്രണങ്ങളും ചൊവ്വാഴ്ച ഏറെനേരം വിമാന ഗതാഗതത്തെ ബാധിച്ചു.

Share this Article

Leave a Comment