ബര്‍ധമാന്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നെറ്റിയില്‍ പരിക്കേറ്റു. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് നിര്‍ത്തേണ്ടി വന്നതിനെത്തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
ഡ്രൈവറുടെ അരികില്‍ മുന്നില്‍ ഇരുന്നിരുന്ന ബാനര്‍ജിയുടെ തല വിന്‍ഡ്സ്‌ക്രീനില്‍ ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേല്‍ക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ കൊല്‍ക്കത്തയിലേക്ക് തിരികെ കൊണ്ടുവരികയാണെന്നും അവിടെ അവരെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ ബാനര്‍ജി ഇന്ന് പുര്‍ബ ബര്‍ധമാനിലേക്ക് പോവുന്നതിനിടെയാണ് അപകടം.