രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പശ്ചിമ ബംഗാളിൽ പര്യടനം ആരംഭിക്കും. 5 ദിവസം കൊണ്ട് 7 ജില്ലകളിൽ കൂടി യാത്ര പര്യടനം നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസം- പശ്ചിമ ബംഗാൾ അതിർത്തിയായ ബോക്‌സിർഹട്ടിലിലാണ് തുടക്കം കുറിക്കുക. അധിർ രഞ്ജൻ ചൗധരി പതാക ഏറ്റുവാങ്ങും.
കോൺഗ്രസ്-തൃണമൂൽ കോൺഗ്രസ് വാക്പോര് തുടരുന്നതിനിടെയാണ് പശ്ചിമ ബംഗാളിൽ ന്യായ് യാത്ര എത്തുന്നത് എന്നതും ശ്രദ്ദേയമാണ്.
തൃണമൂൽ കോൺഗ്രസ്, സിപിഐഎം അടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പാർട്ടികളെ കോൺഗ്രസ് യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് മമത ബാനർജിയുടെ പ്രതികരിച്ചത്. തൃണമൂൽ കോൺഗ്രസ് പങ്കെടുത്താൽ സിപിഐഎം യാത്രയുടെ ഭാഗമാകില്ലെന്നും കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, പശ്ചിമ ബംഗാളിൽ സഖ്യം ഇല്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മമതയെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ ഉടൻ കോൺഗ്രസ് ആരംഭിക്കുമെന്ന് ഇതിനു പിന്നാലെ കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.