Newsperseconds.com

ഡല്‍ഹിയിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണി; വ്യാജമെന്ന് തെളിഞ്ഞു; വിമാനം സുരക്ഷാ ഏജന്‍സികളുടെ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കും

Capture

ന്യൂഡല്‍ഹി: ദര്‍ഭംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്പൈസ് ജെറ്റിന് ബോംബ് ഭീഷണി സന്ദേശം. 200 യാത്രക്കാരുമായി സര്‍വ്വീസ് നടത്തിയ സ്പൈസ് ജെറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേളം ലഭിക്കുകയായിരുന്നു. പിന്നീട് അത് വ്യാജമാണെന്നും വിമാനം ദേശീയ തലസ്ഥാനത്തെ വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായും അധികൃതര്‍ അറിയിച്ചു.

ദര്‍ഭംഗയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന എസ്ജി 8496 വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് സ്പൈസ്ജെറ്റ് റിസര്‍വേഷന്‍ ഓഫീസിലേക്ക് ഒരു കോള്‍ ലഭിച്ചു. വൈകുന്നേരം 6 മണിയോടെ വിമാനം സുരക്ഷിതമായി ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.

വൈകുന്നേരത്തോടെ സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തില്‍ 210 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം നടത്തി ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയിട്ടുണ്ടെന്നും വിമാനം സുരക്ഷാ ഏജന്‍സികളുടെ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും എയര്‍ലൈന്‍ അറിയിച്ചു.

Share this Article

Leave a Comment