അന്ധവിശ്വാസം ഹരിദ്വാറില്‍ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. കാന്‍സര്‍ രോഗബാധിതനായ കുട്ടിയെ ഗംഗയില്‍ മുക്കിയാല്‍ രോഗം ഭേദമാകുമെന്ന് പ്രതീക്ഷിച്ച് ആവര്‍ത്തിച്ച് മുക്കിയതിനെ തുടര്‍ന്ന് അഞ്ചു വയസ്സുകാരന് ജീവന്‍ നഷ്ടമായി. ഹരിദ്വാറിലെ ഹര്‍ കി പൗരിയിലാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് 5 വയസ്സുള്ള കുട്ടിയുമായി ഹര്‍ കി പൗരിയില്‍ എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു. മാതാപിതാക്കള്‍ കുട്ടിയെ പുണ്യനദിയില്‍ ഇറക്കി. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്റെ അസുഖം ഗംഗാസ്‌നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്.
അന്ധമായ വിശ്വാസത്തില്‍, ഗംഗയില്‍ മുക്കിയാല്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം കുട്ടിയെ ഹരിദ്വാറിലേക്ക് കൊണ്ടുപോയതെന്നാണ് പറയുന്നത്. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചു. വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.