വാരണാസി: ജ്ഞാനവാപി പള്ളി സമുച്ചയത്തെക്കുറിച്ചുള്ള എഎസ്ഐ സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഹിന്ദു, മുസ്ലിം വിഭാഗങ്ങളില്‍ നിന്നടക്കം പതിനൊന്ന് പേര് അപേക്ഷിച്ചതായി ഹിന്ദു വ്യവഹാരക്കാരുടെ അഭിഭാഷകന് പറഞ്ഞു. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച അപേക്ഷകര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കുമെന്ന് ഹിന്ദു പക്ഷ അഭിഭാഷകന് പറഞ്ഞു.
ഹിന്ദു പക്ഷത്ത് നിന്നുള്ള അഞ്ച് ഹര്‍ജിക്കാര്‍, അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി, കാശി വിശ്വനാഥ് ട്രസ്റ്റ്, സംസ്ഥാന സര്‍ക്കാര്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വാരണാസി ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷിച്ചിട്ടുണ്ടെന്ന് യാദവ് പറഞ്ഞു.
ജ്ഞാനവാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള എഎസ്ഐ സര്‍വേ റിപ്പോര്‍ട്ട് ഹിന്ദു-മുസ്ലിം വിഭാഗങ്ങള്‍ക്ക് നല്‍കുമെന്ന് ജില്ലാ ജഡ്ജി എ കെ വിശ്വേഷ് ബുധനാഴ്ച വിധിച്ചു.