Newsperseconds.com

ഇന്ത്യന്‍ സഖ്യത്തില്‍ ഭിന്നത രൂക്ഷമാവുന്നു; നിതീഷ് കുമാര്‍ ബിജെപിയിലേക്കേന്ന് അഭ്യൂഹം

Capture

ന്യൂഡല്‍ഹി: ഇന്ത്യന്‍ സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുമ്പോള്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ നിതീഷ് കുമാര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ എക്സില്‍ പോസ്റ്റിട്ടതോടെ വിള്ളല്‍ ശക്തമായിട്ടുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഇത്തരമൊരു സാധ്യതയെക്കുറിച്ച് കൂടുതല്‍ തുറന്ന് പറഞ്ഞു. ജനതാദള്‍ (യു) അധ്യക്ഷന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, എപ്പോഴെങ്കിലും അത്തരമൊരു നിര്‍ദ്ദേശം ഉണ്ടായാല്‍ പാര്‍ട്ടി പരിഗണിക്കുമെന്ന് ഷാ പറഞ്ഞു.

Share this Article

Leave a Comment