Newsperseconds.com

75-ാമത് റിപ്പബ്ലിക് ദിനം; സെര്‍ച്ച് ഭീമന്‍ ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ചു

Capture

ന്യൂഡല്‍ഹി: ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സെര്‍ച്ച് ഭീമന്‍ ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ചു. അനലോഗ് ടിവികളുടെ കാലഘട്ടത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ ചിത്രീകരിക്കുന്ന ഡൂഡില്‍ ആണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഈ സര്‍ഗാത്മക സൃഷ്ടിയിലൂടെ വലിയൊരു മാറ്റത്തെ തന്നെയാണ് കാണിച്ചിരിക്കുന്നത്.

കാഥോഡ് റേ ട്യൂബുകളുള്ള വലിയ ടിവി സെറ്റുകളില്‍ നിന്ന് ചെറിയവയിലേക്കും ഒടുവില്‍ സ്മാര്‍ട്ട് ഫോണുകളിലേക്കുമുള്ള മാറ്റത്തെയാണ് പുതി ഡൂഡില്‍ കാണിക്കുന്നത്.

ഡൂഡില്‍ രണ്ട് ടിവി സെറ്റുകളും ഒരു മൊബൈല്‍ ഫോണും ചിത്രീകരിക്കുന്നു, ആദ്യത്തെ അനലോഗ് ടെലിവിഷന്‍ സെറ്റിന്റെ ഇടതുവശത്ത് ‘G’ എന്ന അക്ഷരവും സെറ്റുകളുടെ സ്‌ക്രീനുകള്‍ ‘GOOGLE’-ന്റെ രണ്ട് ‘O’കളും രൂപപ്പെടുത്തുന്നു.

Share this Article

Leave a Comment