Newsperseconds.com

ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ

Untitled Design (43)

ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യ. മാർച്ച് മാസത്തോടെ മിസൈളുകളുടെ കയറ്റുമതി ആരംഭിക്കുമെന്ന് ഡിആർഡിഒ ചെയർമാൻ സമീർ. വി. കാമത്ത് അറിയിച്ചു. ഏകദേശം 4.94 ലക്ഷം കോടി രൂപയുടെ ഡിആർഡിഒ ഉൽപ്പന്നങ്ങൾക്ക് ആഗോള ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് സമീർ വി കാമത്ത് പറഞ്ഞു.

ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കായി രൂപകൽപ്പന ചെയ്ത വിക്ഷേപണ സാമഗ്രികളുടെ കയറ്റുമതി പത്ത് ദിവസത്തിനുള്ളിൽ ആരംഭിക്കും. തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലുകൾ, അർജുൻ ടാങ്കുകൾ അടക്കമുള്ള വിവിധ പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയും രണ്ട് വർഷത്തിനുള്ളിൽ കയറ്റുമതി ചെയ്യും.

അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലാണ് ബ്രഹ്‌മോസ്. പല രാജ്യങ്ങളും ഇവ വാങ്ങാൻ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും ഡിആർഡിഒ ചെയർമാൻ സമീർ. വി. കാമത്ത് പറഞ്ഞു.

Share this Article

Leave a Comment