ന്യൂഡല്‍ഹി: തുടര്‍ച്ചയായി ആറാമത്തെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി മാത്രം ഇതുവരെ നേടിയ നേട്ടമാണിത്. ധനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചത് മൊറാര്‍ജി ദേശായിയാണ്. പത്തു ബജറ്റുകളാണ് മൊറാര്‍ജി അവതരിപ്പിച്ചത്. അതില്‍ അഞ്ചെണ്ണം തുടര്‍ച്ചയായാണ്.
ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ നിര്‍മ്മല സീതാരാമന് തന്റെ മുന്‍ഗാമികളായ മന്മോഹന് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, പി ചിദംബരം, മൊറാര്‍ജി ദേശായി, യശ്വന്ത് സിന്‍ഹ എന്നിവരുടെ റെക്കോര്‍ഡുകള്‍ മറികടക്കും. ധനമന്ത്രി എന്ന നിലയില്‍ ദേശായി 1959-1964 കാലയളവില്‍ അഞ്ച് വാര്‍ഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു.
ഫെബ്രുവരി 1-ന് സീതാരാമന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് 2024-25, ഏപ്രില്‍-മെയ് പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ചില തുകകള്‍ ചെലവഴിക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന വോട്ട്-ഓണ്‍-അക്കൗണ്ട് ആയിരിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ സീതാരാമന്റെ ഇടക്കാല ബജറ്റില്‍ വലിയ നയപരമായ മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ല.