ഭാരതീയ ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഞായറാഴ്ച ഏഴാം തവണ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. 2020ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള കരാറിനെ പ്രതിഫലിപ്പിക്കുന്ന രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിക്കും. ഒരു ഉപമുഖ്യമന്ത്രി മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ മോദിയാവും.
ഇപ്പോള്‍ നിയമസഭ പിരിച്ചുവിടില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ധാരണയായിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സംസ്ഥാന തലസ്ഥാനമായ പട്നയില്‍ ബിജെപി ബിഹാര്‍ എംപിമാരുടെയും എംഎല്‍എമാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ജനുവരി 29 ന് പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ പരിപാടികളും നിതീഷ് കുമാര്‍ റദ്ദാക്കിയിട്ടുണ്ട്. 2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകാന്‍ പോകുകയാണ്.