രേവ: മധ്യപ്രദേശിലെ രേവ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ റിപ്പബ്ലിക് ദിന ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റു. 58 കുട്ടികള്‍ രോഗബാധിതരായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവരില്‍ ഭൂരിഭാഗം പേരുടെയും നില തൃപ്തികരമാണെന്നും ഒരു പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിര്‍മൗര്‍ ഏരിയയിലെ പീദ്രിയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം കുട്ടികള്‍ക്ക് പൂരിയും ലഡ്ഡൂവും നല്‍കിയതായി ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.