Newsperseconds.com

വിവാദങ്ങള്‍ക്കിടെ ക്ഷേത്ര സൗന്ദര്യവത്കരണ ചടങ്ങില്‍ ബിജെപി നേതാവിനൊപ്പം വേദി പങ്കിട്ട് നിതീഷ് കുമാര്‍

Capture

ബിഹാര്‍: എന്‍ഡിഎയിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബക്സര്‍ ജില്ലയില്‍ മുതിര്‍ന്ന ബിജെപി നേതാവിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി അശ്വനി കുമാര്‍ ചൗബെയും ഒപ്പമുണ്ടായിരുന്നു.

അശോക് ചൗധരിക്കൊപ്പമാണ് നിതീഷ് കുമാര്‍ എത്തിയത്. ബക്സറിലെ പ്രസിദ്ധമായ ബാബ ബ്രഹ്മേശ്വര്‍നാഥ് ക്ഷേത്രത്തിലെത്തി സൗന്ദര്യവല്‍ക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു. മറ്റ് ആര്‍ജെഡി നേതാക്കളാരും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

പ്രസിദ്ധമായ ബാബ ബ്രഹ്മേശ്വര് നാഥിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞയുടന്‍ മുഖ്യമന്ത്രി അവിടെ പൂജ അര്‍പ്പിച്ച് പട്നയിലേക്ക് പോയി. ബക്സറില്‍ നിന്നുള്ള ലോക്സഭാ എംപിയായ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബെ മാധ്യമങ്ങളോട് കൂടുതലൊന്നും പറയാതെ വേദി വിട്ടു.

Share this Article

Leave a Comment