Newsperseconds.com

സ്തോത്രങ്ങള്‍ ആലപിച്ചപ്പോള്‍ ആവേശഭരിതരായി ഭക്തര്‍ വേദിയിലേക്ക് കയറി; സ്റ്റേജ് തകര്‍ന്ന് വീണ് ഒരു മരണം; 17 പേര്‍ക്ക് പരിക്ക്

Capture

ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിറില്‍ നടന്ന പരിപാടിയില്‍ സ്റ്റേജ് തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഒരു സ്ത്രീ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരവും ഇരുമ്പ് ഫ്രെയിമും കൊണ്ട് നിര്‍മ്മിച്ച പ്ലാറ്റ്ഫോം ആണ് തകര്‍ന്നു വീണത്.

സംഘാടകരുടെയും വിഐപികളുടെയും കുടുംബങ്ങള്‍ക്ക് ഇരിക്കാന്‍ പ്രധാന വേദിക്ക് സമീപം ഒരു ഉയര്‍ന്ന പ്ലാറ്റ്‌ഫോം സ്ഥാപിച്ചിട്ടുണ്ട്. പുലര്‍ച്ചെ 12.30 ഓടെ സ്തോത്രങ്ങള്‍ ആലപിച്ചപ്പോള്‍ ആവേശഭരിതരായി നിരവധി ഭക്തര്‍ വേദിയിലേക്ക് കയറി. ഇതേത്തുടര്‍ന്ന് ആളുകളുടെ ഭാരം താങ്ങാനാവാതെ സ്റ്റേജ് തകര്‍ന്നു വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിന് താഴെ ഇരുന്ന ചിലര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു.

Share this Article

Leave a Comment