Newsperseconds.com

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ആറു പേര്‍ക്ക് ദാരുണാന്ത്യം

Capture

തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് ദാരുണാന്ത്യം. തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്മണ്യന്‍, ബോധിരാജ്, മനോഹരന്‍ എന്നിവരാണ് മരിച്ചത്. സംഘം കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങുന്നതിനിടെ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

കേരളത്തിലേക്ക് സിമന്റ് ഇറക്കുമതി ചെയ്യുന്ന ലോറിയുമായി ഇവര്‍ സഞ്ചിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയുടെ അടിയിലേക്ക് പോയി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. നാട്ടുകാരെത്തി ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തെങ്കാശി ജില്ലയിലെ തിരുമംഗലം-കൊല്ലം ദേശീയപാതീയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.

Share this Article

Leave a Comment