Newsperseconds.com

ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍

Capture

പട്ന: ഒന്‍പതാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.
മഹാസഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട് എന്‍ഡിഎയിലേക്ക് മടങ്ങിയ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയായിരുന്നു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

കുമാറിനൊപ്പം ബിജെപി നേതാക്കളായ വിജയ് കുമാര്‍ സിന്‍ഹയും സാമ്രാട്ട് ചൗധരിയും കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഉപ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോഴാണ് ബിഹാറില്‍ നിര്‍ണായക ശക്തിയായ നിതീഷ് കുമാറിന്റെ കാലുമാറ്റം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ബീഹാറിന് കൂടുതല്‍ വികസന പദ്ധതികളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

Share this Article

Leave a Comment