Newsperseconds.com

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍

Capture

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍. വിമാനയാത്രക്കൊരുങ്ങവെയാണ് ആരോഗ്യസ്ഥിതി വഷളായത്. തുടര്‍ന്ന് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരം അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 2ന് റെയില്‍വേയ്‌സിനെതിരെ ആരംഭിക്കുന്ന രഞ്ജി മത്സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് സൂറത്തിലേക്കുള്ള യാത്രക്കൊരുങ്ങവെയാണ് സംഭവം. രഞ്ജിയില്‍ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ് അഗര്‍വാള്‍. ഒരു ബോട്ടിലില്‍ നിന്ന് വെള്ളം കുടിച്ചതിനു പിന്നാലെയാണ് അഗര്‍വാളിന് അസ്വസ്ഥത അനുഭവപ്പെട്ടത്.

Share this Article

Leave a Comment