തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ ഗര്‍ഭിണിയായ ഭാര്യയെ ബസില്‍ നിന്നും തള്ളിയിട്ട് ഭര്‍ത്താവ് കൊലപ്പെടുത്തി. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തൊമ്പതുകാരിയായ വളര്‍മതിയും വെമ്പാര്‍പട്ടി സ്വദേശിയായ പാണ്ഡ്യനും (24) വിവാഹിതിരായിട്ട് എട്ടുമാസമായി. വളര്‍മതി അഞ്ച്മാസം ഗര്‍ഭിണിയാണ്.
ദിണ്ടിഗലില്‍ നിന്ന് പൊന്നമരാവതിയിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. ഇതിനിടെ മദ്യലഹരിയിലായിരുന്ന പാണ്ഡ്യന്‍ വളര്‍മതിയുമായി വഴക്കിട്ടു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ, പാണ്ഡ്യന്‍ ഭാര്യയെ ഓടുന്ന ബസില്‍ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി വളര്‍മതിയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി കൂടുതല്‍ പരിശോധനകള്‍ക്കായി ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.